Monday, June 8, 2009
ഗവര്‍ണ്ണര്‍ പദവി ആവശ്യമോ?
ഇന്നത്തെ എന്റെ ബ്ലോഗിന്റെ വിഷയം നമ്മുടെ ഭരണ സംവിധാനത്തില്‍ നമുക്ക് ഒരു ഗവര്‍ണ്ണര്‍ പദവിആവശ്യമുണ്ടോ എന്നതിനെക്കുറിച്ചാണ്. ഇത് പിണറായി വിജയന്റെ ലാവ്ലിന് കേസുമായി ബന്ധപ്പെടുത്തിയുള്ളഒരു അഭിപ്രായമായി കരുതരുത്. എന്നെ ഇതു എഴുതാന്‍ പ്രേരിപ്പിച്ചത് ശ്രീ കെ. കരുണാകരന്റെ ഗവര്ണ്ണര്പദവിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടക്കുന്ന വാര്‍ത്തകള്‍ വായിക്കുകയും കാണുകയും ചെയ്തതാണ്. പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാന്‍ പോലും ആകാത്ത രാഷ്ട്രീയ നേതാക്കളെ തീറ്റിപോറ്റാനയിട്ടു നമ്മുടെരാജ്യത്തിന്റെ ഒരു വലിയ ശതമാനം വരുമാനം വെറുതെ കളയേണ്ടതുണ്ടോ? ഇന്ത്യയില്‍ എല്ലാസംസ്ഥാനങ്ങളിലും കണ്ണായ സ്ഥലങ്ങളില്‍ മുപ്പതു തൊട്ട് നൂറേക്കര്‍ വരെ സ്ഥലങ്ങള്‍ ഈ പദവി വഹിക്കുന്നആള്ക്ക് താമസിക്കാന്‍ രാജ്ഭവന് എന്ന് ഓമനപ്പേരില്‍ ലഭിച്ചിട്ടുണ്ട്. അവിടെ അവര്‍ ഒരു ജോലിയുംചെയ്യാനില്ലാതെ വലിയ ഒരു ശമ്പളവും വാങ്ങി ഉദ്യോഗസ്ഥരോടൊപ്പം രാജാവിനെപ്പോലെ വാഴുന്നു. ഒന്നുംവേണ്ട ഈ രാജ്ഭവന് ഒരു ഏക്രയില്‍ ഒതുക്കി മിച്ചമുള്ള സ്ഥലം വല്ല tourisam, hotel industry പോലെയുള്ളബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വില്ക്കുകയാണെങ്കില് നമ്മുടെ രാജ്യം അതിന്റെ എല്ലാ കടങ്ങളും വീട്ടി മിച്ചവരുമാനത്ത്തിലെക്ക് കുതിച്ചുയരും. കാലഹരണപ്പെട്ട ഈ വക സ്ഥാനങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിക്കേണ്ടസമയം കഴിഞ്ഞിരിക്കുന്നു. ഇന്നു വിവരസാങ്കേതിക വിദ്യയും യാത്രയും വളരെ speed ആയിട്ട് നില്ക്കുമ്പോള്സംസ്ഥാനങ്ങള്ക്ക് രാഷ്ട്രപതിയുടെ പ്രതിപുരുഷനായിട്ടു ഒരാള്‍ ആവശ്യമുണ്ടോ? പകരം രാഷ്ട്രപതിയുടെ ഓഫീസ്അല്പം വിപുലീകരിച്ച്ച്ചാല് പോരെ? എന്റെ ഈ ആശയം തെറ്റാണെങ്കില്‍ ക്ഷമിക്കുക. എങ്കിലും നിങ്ങളുടെഅഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്.
Subscribe to:
Comments (Atom)